05:27pm 01 August 2026
NEWS
കമലാഹാസന് കർണാടക ഹൈക്കോടതിയുടെ രൂക്ഷവിമർശനം
03/06/2025  02:36 PM IST
വിഷ്ണുമംഗലം കുമാർ
കമലാഹാസന് കർണാടക ഹൈക്കോടതിയുടെ രൂക്ഷവിമർശനം
HIGHLIGHTS

" നിങ്ങൾ കമലാഹാസനോ മാറ്റാരെങ്കിലോ ആകാം. ജനങ്ങളുടെ വികാരത്തെ വൃണപ്പെടുത്താൻ നിങ്ങൾക്ക് അവകാശമില്ല"  രൂക്ഷമായ ഭാഷയിൽ കർണാടക ഹൈക്കോടതി പ്രതികരിച്ചു. തഗ് ലൈഫിന്റെ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കമലാഹാസന്റെ നിർമ്മാണക്കമ്പനിയായ രാജ് കമൽ ഇന്റർ നാഷണൽ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി " നിങ്ങളുടെ പ്രസ്താവന മൂലം സംഭവിച്ചത് അശാന്തിയും ഐക്യരാഹിത്യവുമാണ്. അത്തരം ഒരു പ്രസ്താവന നടത്താൻ നിങ്ങൾ ചരിത്രകാരനോ ഭാഷാ പണ്ഡിതനോ ആണോ? " കോടതി ചോദിച്ചു. "ജനങ്ങൾ ആവശ്യപ്പെട്ടത് മാപ്പ് പറയാനാണ്. നിങ്ങളാകട്ടെ സംരക്ഷണം തേടിയാണ് വന്നിരിക്കുന്നത്. കർണാടകത്തിൽ നിന്ന് വരുമാനം വേണമെങ്കിൽ ജനങ്ങളോട് മാപ്പ് പറയുക " കോടതി നിർദ്ദേശിച്ചു. കക്ഷിയുമായി കൂടിയാലോചിക്കാൻ അഭിഭാഷകൻ സാവകാശം ആവശ്യപ്പെട്ടതിനാൽ ഹരജി ഉച്ചകഴിഞ്ഞ് പരിഗണിക്കാനായി സിംഗിൾ ബെഞ്ച് മാറ്റിവെച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img